2010, ഡിസംബർ 12, ഞായറാഴ്‌ച

Total Scam money 73 lakh crore!!!!!!!!!!!!

1992 Harshad Mehta securities scam Rs 5,000 Crore
1994 Sugar import scam Rs 650 Crore
1995 Preferential allotment scam Rs 5,000 Crore
Yugoslav Dinar scam Rs 400 Crore
Meghalaya Forest scam Rs 300 Crore
1996: Fertiliser import scam Rs 1,300 Crore
Urea scam Rs 133 Crore
Bihar fodder scam Rs 950 Crore
1997 Sukh Ram telecom scam Rs 1,500 Crore
Bihar land scandal Rs 400 Crore
C.R. Bhansali stock scam Rs 1,200 Crore
1998 Teak plantation swindle Rs 8,000 Crore
2001 UTI scam Rs 4,800 Crore
Dinesh Dalmia stock scam Rs 595 Crore
Ketan Parekh securities scam Rs 1,250 Crore
2002 Sanjay Agarwal Home Trade scam Rs 600 Crore
2003 Telgi stamp paper scam Rs 172 Crore
2005 IPO-Demat scam Rs 146 Crore
Bihar flood relief scam Rs 17 Crore
Scorpene submarine scam Rs 18,978 Crore
2006 Punjab's City Centre project scam Rs 1,500 Crore
Taj Corridor scam Rs 175 Crore
2008 Pune billionaire Hassan Ali Khan tax default Rs 50,000 Crore
The Satyam scam Rs 10,000 Crore
Army ration pilferage scam Rs 5,000 Crore
The 2-G spectrum swindle Rs 60,000 Crore
State Bank of Saurashtra scam Rs 95 Crore
Illegal monies in Swiss banks, as estimated in 2008 Rs 71,00,000 Crore
The Jharkhand medical equipment scam Rs 130 Crore
Rice export scam Rs 2,500Crore
Orissa mine scam Rs 7,000 Crore
Madhu Koda mining scam Rs 4,000 Crore

Total scam money (approx) in Rs crore since 1992 : Rs 73 Lakh Crore
Source - A forwarded e -mail (Scandal Sheet, Contributed by: BK Lalit, Madhuban)

2010, ഡിസംബർ 4, ശനിയാഴ്‌ച

ഒരു നിമിഷം!!

സുഹൃത്തെ, ക്ഷമിക്കണം. ചോദിക്കാതെ വയ്യ. മുടി കറുത്തതാണ് എന്നതുകൊണ്ടുമാത്രം നരച്ച നിലപാടുകളുള്ള ഒരാളെ യുവാവെന്ന് വിളിക്കാമോ? കണ്ണടയില്ലെന്ന ഒറ്റക്കാരണത്താല്‍ അയാളുടെ കാഴ്ചപ്പാടുകള്‍ക്ക് തിമിരം ബാധിച്ചിട്ടില്ലെന്ന് നമുക്ക് പറയാമോ? ആരോ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ വലിയവായില്‍ ഏറ്റുവിളിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ വിപ്ലവകാരിയായിരിക്കുമെന്നു കരുതാമോ?

ഇല്ല, ഇല്ല, എന്നാണുത്തരമെങ്കില്‍ ആശ്വാസമായി. താങ്കളില്‍ യുവത്വം ബാക്കിയുണ്ട്. കരുത്തുറ്റ നിലപാടുകള്‍, തീക്ഷ്ണമായ കാഴ്ചപ്പാടുകള്‍, തളരാത്ത വിപ്ലവബോധം ഇതൊക്കെയാണല്ലോ യുവത്വത്തിന്റെ സവിശേഷതകള്‍. ഇതൊന്നുമില്ലാത്തവന്റേത് എന്ത് യുവത്വം? എന്ത് യൗവ്വനം?എന്തിനിതൊക്കെ പറയുന്നു എന്നാണോ? നമ്മുടെ പ്രിയപ്പെട്ട നാടിനെ വീണ്ടെടുക്കാനും നേരെ നടത്താനും യുവാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇടതനെയും വലതനെയും മാറിമാറി ചുമന്നു മുതുകൊടിഞ്ഞ കേരളത്തെ രക്ഷിക്കാന്‍ 'പഞ്ചവത്സര' പരീക്ഷണങ്ങള്‍ക്കൊണ്ടാവില്ലെന്നത് നാം അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. എന്നിട്ടെന്ത്; ഇപ്പോള്‍ ഭരിച്ചു മുടിച്ചവരോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ജനം മുമ്പേ ഭരിച്ചുമുടിച്ചവരെ വീണ്ടും അധികാരമേല്‍പ്പിക്കുന്നു. രാഷ്ട്രീയമുക്തമാവേണ്ട പഞ്ചായത്തുകളില്‍ പോലും പാര്‍ട്ടിയേമാന്മാരെ നാം ഭരണത്തിലേറ്റുന്നു. തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളികളും പോര്‍വിളികളും മുറുകുമ്പോള്‍ നാം ഗാന്ധിജിയെയും വികസനത്തെയും സൗകര്യപൂര്‍വം വഴിവക്കിലിരുത്തുന്നു. അഴിമതിക്കും പകല്‍ക്കൊള്ളക്കും തോന്നിവാസിങ്ങള്‍ക്കും മാപ്പുനല്‍കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളമെത്താത്ത കുടിലും സൗകര്യപൂര്‍വം മറന്നുപോവുന്നു. പിന്നെ നമുക്ക് പാര്‍ട്ടിയാണ് മതം. ചിഹ്നമാണ് ദൈവം. ഇനി നമ്മള്‍ ജനം തോറ്റാലെന്ത്, പാര്‍ട്ടി ജയിച്ചല്ലോ എന്നതാണാശ്വാസം. ഈ ആശ്വാസത്തിന്റെ സൗകര്യത്തിലാണ് നാടിന്റെ കാവലേറ്റവര്‍ രാജ്യത്തെയും പാര്‍ലമെന്റിനെയും മൂകസാക്ഷിയാക്കി ലക്ഷം കോടികള്‍ വെട്ടിവിഴുങ്ങുന്നത്. നമ്മള്‍ ജയിപ്പിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഉളുപ്പില്ലാതെ ഇത്തരക്കാരെ ന്യായീകരിക്കുന്നതും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും. കീടനാശിനിയുടെ പ്രയോഗമേറ്റ് കീടങ്ങളെപ്പോലെ പിടയുന്ന മനുഷ്യജന്മങ്ങളെ കണ്ണുകൊണ്ട് കണ്ടിട്ടും നെഞ്ചുരുകാത്ത നിഷ്ഠൂരന്മാരെ തെരഞ്ഞെടുത്തതും നമ്മള്‍ തന്നെയാണ്. ഇതൊക്കെ സഹിച്ച് തീര്‍ക്കുക എന്നതാണോ നമ്മുടെ നാടിന്റെ വിധി. അല്ലേ അല്ല. നമ്മുടെ നാടും അതിന്റെ സാഹചര്യവവും മാറിയേതീരൂ എന്ന കാര്യത്തില്‍ നമുക്ക് സംശയമേയില്ല. തീര്‍ച്ചയായും മാറ്റത്തിന് ചുക്കാന്‍ പിടിക്കേണ്ടത് വിപ്ലവബോധമുള്ള യുവാക്കള്‍ തന്നെയാണ്. നാടിന്റെ ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തേണ്ടത് യുവത്വത്തിന്റെ ഗര്‍ജ്ജനമാണ്. നെറികേടുകളെ നെഞ്ചുവിരിച്ച് നേരിടേണ്ടത് യുവത്വത്തിന്റെ ആര്‍ജ്ജവം കൊണ്ടാണ്. യുവത്വം ഇങ്ങിനെയൊക്കെ ആയിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, കേരളത്തിന്റെ തെരുവോരങ്ങളിലേക്കൊന്ന് കണ്ണോടിച്ചുനോക്കൂ. ഓടകളില്‍ മുഖംകുത്തി അടിവസ്ത്രം മാത്രമണിഞ്ഞ് ലക്കുകെട്ട് കിടക്കുന്നത് നമ്മുടെ യുവത്വം തന്നെയല്ലേ? കഴിഞ്ഞ സായാഹ്‌നത്തില്‍ വിളിച്ച വിപ്ലവമുദ്രാവാക്യങ്ങള്‍ പോക്കറ്റിലിട്ട് ഇനിയവനുറങ്ങും. സ്വന്തം പെങ്ങള്‍ കൈയേറ്റം ചെയ്യപ്പെടുന്നതറിയാതെ; നാടിന്റെ മുതലുകള്‍ കൊള്ള ചെയ്യപ്പെടുന്നതറിയാതെ; മാഫിയാ സംഘങ്ങളുടെ വാള്‍ത്തലപ്പുകള്‍ മിന്നിമറയുന്നതറിയാതെ. അവനെ ഉണര്‍ത്തരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. നമുക്ക് മദ്യത്തിന്റെ റവന്യൂവരുമാനമാണ് വലുത്. യുവാക്കള്‍ രോഷത്തോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് വീശിയ റാലികളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ഭവ്യതയോടെ ശാന്തമായി അവരില്‍ പലരും വരിനില്‍ക്കുകയാണ്. ചില്ലറ മദ്യവില്‍പ്പനശാലകള്‍ക്കു മുമ്പില്‍. ബാക്കിയുള്ള യുവാക്കളെവിടെ? ഭാഗ്യം കാത്ത് കാത്ത് ജീവിതം തുലക്കുന്ന യുവനിര്‍ഭാഗ്യവാന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും അവര്‍ എല്ലാം തുലഞ്ഞാല്‍ ഒടുവില്‍ ആത്മഹത്യ ചെയ്യുകയാണെന്നും വിലപിക്കുന്നത് നാടുഭരിക്കുന്ന മുഖ്യമന്ത്രി. ചൂതാട്ടത്തിന് പരിഹാരം സംവാദമാണെന്ന് ധനമന്ത്രി. ചൂതാട്ടമാഫിയക്ക് വേണ്ടി കേസ് വാദിക്കാന്‍ നല്ലത് നേതാവ് തന്നെയെന്ന് ദേശീയപാര്‍ട്ടി. ലോട്ടറി മാഫിയകളുടെ മൗലികാവകാശം നിഷേധിക്കരുതെന്ന് നീതിന്യായം. എല്ലാം കേരളത്തിന്റെ സൗഭാഗ്യം. സംവാദം തീരുന്നതുവരെ യുവാക്കള്‍ ലോട്ടറിക്കടകള്‍ക്ക് മുമ്പില്‍ തിക്കിത്തിരക്കട്ടെയെന്ന് തന്നെ.

പൗരന് കാവലാകേണ്ട ഭരണകൂടം ഒറ്റുകാരും ദല്ലാള്‍മാരുമായി അധഃപതിച്ചിരിക്കുന്നു. വികസനമെന്നപേരില്‍ അവര്‍ വില്‍പന പൊടിപൊടിക്കുന്നു. മണ്ണും കുന്നും കായലും കടലും കാടും റോഡും.... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വില്‍ക്കാനെന്തുണ്ട് ബാക്കി? കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ചും വയലുകള്‍ ഒന്നാകെ നികത്തിയെടുത്തും സിമന്റ്കൂടുകള്‍ പണിതുയര്‍ത്തുന്നു. ഇത് വികസനമല്ല വിനാശമാണെന്നു പറയേണ്ടതാരാണ്? രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യം കാശുറപ്പിച്ച് കൈമാറുന്ന സാമ്രാജ്യത്വ സേവകരാണിന്ന് നാടു ഭരിക്കുന്നത്. ചെറുത്തുനില്‍ക്കേണ്ടവര്‍ കിടന്നുറങ്ങുമ്പോള്‍ തെരുവുകള്‍ ഓരോന്നായി അഭയാര്‍ഥികളുടെ നിലവിളികൊണ്ട് നിറയുകയാണ്. ചങ്കുറപ്പുള്ള യുവാക്കളില്ലെന്ന ധൈര്യത്തിലല്ലേ വികസനരാക്ഷസന്മാര്‍ നാടിന്റെ നെഞ്ചിലേക്ക് ബുള്‍ഡോസറുരുട്ടുന്നത്?യുവസുഹൃത്തെ,സത്യം പറയൂ.... താങ്കളുടെ മനസ്സാക്ഷി ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ? അന്തസ്സ്‌കെട്ട പാര്‍ട്ടിക്കൊടികള്‍ പിടിച്ച്, പഴകിപ്പുളിച്ച മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ട് നാം എത്രകാലമാണീ നെറികേടുകളെ നോക്കിനില്‍ക്കുക. ഇത് നമ്മുടെ കൂടി നാടല്ലേ? ആര്‍ത്തിയുടെ ഏജന്റുമാര്‍ തിന്നുതീര്‍ക്കുന്നത് നമ്മുടെ കൂടി സമ്പത്തല്ലേ? വമ്പന്മാരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് നമ്മുടെ തന്നെ മണ്ണല്ലേ? തെരുവോരങ്ങളില്‍ നിസ്സഹായമായി നിലവിളിക്കുന്നത് നമ്മുടെ കൂടി ചോരയല്ലേ? നമ്മുടെ പ്രിയപ്പെട്ട ഈ നാടിനുവേണ്ടിയും ജനതക്കുവേണ്ടിയും, അല്ല നമുക്കുവേണ്ടി നാം എന്തെങ്കിലും ചെയ്‌തേ തീരൂ.നാടിനുവേണ്ടിയുള്ള ഏത് നല്ല കാല്‍വെപ്പിലും താങ്കളുടെ കൂടെ സോളിഡാരിറ്റിയുണ്ടാകും. യുവത്വം ബാക്കിനില്‍ക്കുന്നവരുടെ ഒത്തുചേരലാണ് സോളിഡാരിറ്റി. സോളിഡാരിറ്റിയെന്നാല്‍ ഐക്യദാര്‍ഡ്യം എന്നാണര്‍ഥം. ധര്‍മത്തോടും നീതിയോടുമുള്ള ഐക്യദാര്‍ഡ്യം. അധര്‍മത്തോടും അനീതിയോടുമുള്ള ചെറുത്തുനില്‍പ്പ്. അതുതന്നെയാണീ യുവജനപ്രസ്ഥാനം. എന്താണ് തെളിവ്? മറ്റൊന്നുമല്ല. സോളിഡാരിറ്റി ഈ മണ്ണില്‍ ജീവിച്ച ഏഴുവര്‍ഷങ്ങള്‍. അതിന്റെ ജീവിതം തന്നെയാണിതിനൊക്കെ സാക്ഷി.സംശയമുണ്ടെങ്കില്‍ കുടിവെള്ളത്തിനുവേണ്ടി നിലവിളിച്ച പ്ലാച്ചിമടയിലെ ഗ്രാമീണരോടു ചോദിക്കൂ, സോളിഡാരിറ്റിയെ അറിയാമോയെന്ന്. ആ ഗ്രാമമാണല്ലോ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത്. അല്ലെങ്കില്‍ ചെങ്ങറയില്‍ മണ്ണിനുവേണ്ടി ഭരണകൂടത്തോട് കയര്‍ത്ത പച്ചമനുഷ്യരോട്. അതുമല്ലെങ്കില്‍ തീരങ്ങള്‍ തിരിച്ചുപിടിക്കാനിറങ്ങിയ കടലിന്റെ മക്കളോട്, ആറാട്ടുപുഴയിലെ സാധാരണക്കാരോട്, കുത്തകയെ ചെറുത്ത വ്യാപാരികളോട്, കിനാലൂരിലെ ജനങ്ങളോട്. അവരൊക്കെ സോളിഡാരിറ്റിയെ അറിയും. അവരോടൊപ്പമാണ് സോളിഡാരിറ്റി മുഖവും മതവും നോക്കാതെ സമരം ചെയ്തത്. നോട്ട് വാങ്ങാതെ ചെറുത്തുനിന്നത്. നെഞ്ചുറപ്പോടെ പോരാടിയത്. ഇനി ഇവിടുത്തെ ഭരണ മേലാളന്മാരെപ്പോലെ താങ്കളും ചോദിക്കുമോ എന്തിനാണ് 'വികസന'ത്തെ എതിര്‍ത്തതെന്ന്? വികസനത്തെ സോളിഡാരിറ്റി എതിര്‍ക്കാറില്ല. വികസനഭീകരതകളെ നോക്കിനില്‍ക്കാറുമില്ല. മനുഷ്യരെ തുരത്തുന്നത്, മണ്ണില്‍ വിഷം ചൊരിയുന്നത് എന്ത് വികസനമാണ്? അതുകൊണ്ടാണ് മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത് വേണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നത്. ദേശീയപാത വില്‍ക്കാതെ വികസിപ്പിക്കണമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. കാട്ടാമ്പള്ളിയിലെ പാടശേഖരങ്ങളില്‍ ജനങ്ങളോടൊപ്പം കൃഷിയിറക്കിയതും കേരളത്തിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ പണിതതുമൊക്കെ സോളിഡാരിറ്റിയുടെ വികസന സംരംഭങ്ങള്‍ തന്നെയാണ്. കൂടുതലറിയാന്‍ കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ നക്കിത്തുടച്ച ഗ്രാമങ്ങളിലേക്ക് പോവണം. അവിടെ സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസപദ്ധതി താങ്കളുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താതിരിക്കില്ല. എന്‍ഡോസള്‍ഫാന്റെ ഇരകളെക്കുറിച്ച് സ്‌ക്രീനിലിരുന്ന് വലിയവായില്‍ ടോക്‌ഷോ നടത്തുന്നവര്‍ സോളിഡാരിറ്റിയെക്കുറിച്ച് ഒന്നും പറയില്ല. പക്ഷേ, കാസര്‍കോട്ടെ പച്ചമനുഷ്യര്‍ സോളിഡാരിറ്റി ഏറെക്കാലമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തെ ഒരിക്കലും മറക്കില്ല. ഇനിയും അറിയണമെങ്കില്‍ സോളിഡാരിറ്റി നടപ്പാക്കിയ ഏതെങ്കിലും കുടിവെള്ളപദ്ധതി സന്ദര്‍ശിക്കുക. വികസനത്തിന്റെ ജനകീയ ഭാവമെന്താണെന്ന് താങ്കള്‍ക്കാ പാവങ്ങള്‍ ഗദ്ഗദത്തോടെ പറഞ്ഞുതരും.

ഇതിനൊക്കെ എവിടെനിന്നാണ് പണം അല്ലേ? താങ്കളുടെ മൗനത്തില്‍ ആ ചോദ്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മദ്യമാഫിയ? അതോ ലോട്ടറി മാഫിയയോ? ആ കറുത്ത നോട്ടുകെട്ടുകള്‍ സോളിഡാരിറ്റിക്ക് വേണ്ട. പാപത്തിന്റെ ശമ്പളം സോളിഡാരിറ്റിക്കു ചേരില്ല. വിദേശഫണ്ടുകള്‍ ആരോപിക്കുകയും വേണ്ട. പണം കേരളത്തിലെ നല്ല മനുഷ്യരുടെ കാരുണ്യമുള്ള കൈകളിലുണ്ട്. അര്‍ഹര്‍ക്കിതെത്തിക്കുവാനുള്ള വിശ്വസ്തമായ കരങ്ങളാണില്ലാതായത്. സോളിഡാരിറ്റിയില്‍ അവര്‍ വിശ്വാസ്യതയുടെ തെളിമ കാണുന്നു. നേരും നെറിയും തൊട്ടറിയുന്നു. അതിനാലവര്‍ പണം തരുന്നു. ഹൃദയപൂര്‍വം ലഭിക്കുന്ന പണത്തിന്റെ കൂടെ യുവതയുടെ കായികാധ്വാനവും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു. സേവനത്തിന്റെ പുതിയൊരു സംസ്‌കാരം. ഇതുതന്നെയല്ലേ നാടിനാവശ്യം.പുതിയൊരു കേരളമാണ് സോളിഡാരിറ്റിയുടെ സ്വപ്നം. നീതിയും ന്യായവും പുലരുന്ന കേരളം. നേരും നെറിയും മരിക്കാത്ത കേരളം. നമ്മുടെ വികസനം മനുഷ്യത്വപൂര്‍ണ്ണമാവണം. നമ്മുടെ നാട് തീവ്രവാദ-വര്‍ഗീയമുക്തമാവണം. നാടിന്റെ രാഷ്ട്രീയം ജനപക്ഷ രാഷ്ട്രീയമാവണം. കര്‍മശേഷിയുള്ള യുവാക്കളാണ് പുതിയ കേരളത്തിന്റെ കരുത്തുറ്റ ഈടുവെപ്പ്. യുവത്വത്തിന്റെ ഉള്‍ത്തുടിപ്പും സമര്‍പ്പണവുമാണ് നല്ലൊരു നാളെയുടെ സൃഷ്ടിപ്പിനാവശ്യം. യൗവനത്തിന്റെ കരുത്തിലും നെഞ്ചുറപ്പിലും സോളിഡാരിറ്റിക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. താങ്കള്‍ നന്മയെ സ്‌നേഹിക്കുന്ന ആളാണല്ലോ. അതിനാല്‍ നാടിനുവേണ്ടി നാം കൈകോര്‍ത്തേ മതിയാവൂ. തിന്മയുടെ ശക്തികളോട് നാം പൊരുതിയേ തീരൂ. സമ്പൂര്‍ണ നീതിയുടെ പക്ഷംചേരാന്‍, ജനകീയരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍, നിസ്വാര്‍ത്ഥസേവനം നാടിനുവേണ്ടി സമര്‍പ്പിക്കാന്‍ താങ്കളുണ്ടാവുമെന്ന് സോളിഡാരിറ്റിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ യുവത്വം നഷ്ടപ്പെടും മുമ്പ്, നെഞ്ചുറപ്പ് മായും മുമ്പ്, നിസ്സംഗത പിടികൂടുംമുമ്പ് താങ്കളെ സോളിഡാരിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നു.

(സോളിഡാരിറ്റി സംഘടനാ കാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ)

2010, നവംബർ 13, ശനിയാഴ്‌ച

അന്‍വറും ബാബുസേട്ടും നല്ല മുസ്ലിമും ചീത്ത മുസ്ലിമും

അന്‍വറും ബാബുസേട്ടും നല്ല മുസ്ലിമും ചീത്ത മുസ്ലിമും -മുഹമ്മദ് ശമീം



പോപുലര്‍ സിനിമ എന്ന കപട നാമത്തില്‍ ഇന്ന് വ്യവഹരിക്കപ്പെടുന്ന കമ്പോള സിനിമകള്‍ (കമ്പോളത്തിന്റെയോ അത് നല്‍കുന്ന ആനന്ദത്തിന്റെയോ പ്രസക്തിയെ നിരാകരിച്ചുകൊണ്ടല്ല ഇതെഴുതുന്നതെന്ന് ആദ്യമേ മുന്‍കൂര്‍ ജാമ്യമെടുക്കട്ടെ) പലപ്പോഴും വ്യാജ ജനാഭിമുഖ്യങ്ങളെയും 'ജനപ്രിയ' ചേരുവകളെയും നിര്‍മിക്കുന്നതിന് അപകടകരമായ ചില കൂട്ടുകള്‍ നിര്‍മിക്കാറുണ്ട്. ചില വീരനായകന്മാരുടെ സൃഷ്ടിപ്പിലൂടെ നിലനില്‍ക്കുന്ന വ്യവസ്ഥിതി യഥാര്‍ഥത്തില്‍ ഭദ്രമാണെന്ന തോന്നല്‍ ചിലപ്പോള്‍ അവ സൃഷ്ടിക്കുന്നു. ഇനിയും ചിലപ്പോളാകട്ടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചര്‍ച്ചകളില്‍ വളരെ മാരകമായ ഇടപെടലുകള്‍ നടത്തുന്നു. കേരളീയ സമുദായത്തിനകത്തു പോലും അതിലെ അംഗങ്ങളുടെ ഉപബോധത്തെ പരസ്പരമുള്ള അവിശ്വാസത്തിന്റെ ആധാരത്തില്‍ നയിക്കുന്ന സ്വഭാവത്തിലുള്ള അവതരണങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. ഉള്ളുപൊള്ളയായ ഒരു 'പ്രേക്ഷക' സമൂഹത്തിന്റെ വികൃതവാസനകളെ തൃപ്തിപ്പെടുത്തി ലാഭം കൊയ്യാന്‍ മാത്രം ശ്രമിക്കുന്ന സമൂഹത്തെ ക്രിയാത്മകമായി നിര്‍മിച്ചെടുക്കുന്നതില്‍ ഒരു സംഭാവനയും അര്‍പ്പിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം കേവല കമ്പോള നിര്‍മിതികളെ ഗൌരവപൂര്‍വം ചര്‍ച്ചക്കെടുക്കാന്‍ നാം യഥാര്‍ഥത്തില്‍ മുതിരേണ്ടതില്ലെങ്കിലും 'ചരക്ക്' മാര്‍ക്കറ്റിലിറക്കുന്നത് ആദര്‍ശപരമായ അവകാശവാദങ്ങളോടു കൂടിയാവുകയും മേല്‍സൂചിപ്പിച്ച ബോധനിര്‍മിതിയില്‍ അത് പങ്കുവഹിച്ചേക്കാമെന്നു വരികയും ചെയ്യുമ്പോള്‍ ചിലതെല്ലാം പറയാന്‍ നിര്‍ബന്ധിതരാവുന്നു.

ചര്‍ച്ച ചെയ്യുന്നത് 'അന്‍വര്‍' എന്ന സിനിമയെക്കുറിച്ചായതു കൊണ്ടും അതിന്റെ പ്രതിപാദ്യ വിഷയം മുസ്ലിം ഭീകരത എന്ന സമകാലീനമായ 'ഏറ്റവും ഗുരുതരവും അപകടകരവുമായ' സാമൂഹിക ദുരന്തമായതുകൊണ്ടും ചില കാര്യങ്ങള്‍ ആദ്യമേ സൂചിപ്പിക്കേണ്ടതുണ്ട്. 'ഗുഡ് മുസ്ലിം-ബാഡ് മുസ്ലിം ദ്വന്ദ്വം' എന്നത് ഇപ്പോള്‍ വളരെ വ്യാപകമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇതില്‍ത്തന്നെ ചില പൊതു പ്രവണതകളുണ്ട്. ഒരു ഭാഗത്ത് എല്ലാ തിന്മകളും മുസ്ലിമില്‍ നിന്നാണുണ്ടാവുന്നതെന്ന് ഈ ചര്‍ച്ചകള്‍ തോന്നിക്കുന്നു. അതോടൊപ്പം തന്നെ അങ്ങനെയല്ലാതെയും മുസ്ലിമിന് പറ്റും എന്ന സാന്ത്വനവും. "എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലിംകളാണ്'' എന്ന തൊഗാഡിയയുടെ ഒന്നാം നിയമം ഇതിനുദാഹരണമാണ്. എങ്ങനെയാണ് മുസ്ലിം നിലനില്‍ക്കാനര്‍ഹതയുള്ളവനും നല്ലവനുമാകുന്നത് എന്നു ചോദിച്ചാല്‍, 'അവന്‍ അവന്റെ വിശ്വാസങ്ങളും സ്വത്വസവിശേഷതകളും കൈയൊഴിച്ചാല്‍' എന്ന്
വ്യംഗ്യമായ മറുപടി.


'നല്ല മുസ്ലിം' എന്നാല്‍...


മുസ്ലിം സ്വത്വം ആധുനികതയോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ പല കാരണങ്ങളാലും നിര്‍ബന്ധിതമായിട്ടുണ്ട്. എന്നാല്‍ ആധുനികതയാണ് നല്ല മുസ്ലിം എന്നതിന് നിര്‍വചനങ്ങള്‍ നല്‍കുന്നത്. ജനവിരുദ്ധ ആധുനികതയായ സങ്കുചിത ദേശീയതയും നല്ല മുസ്ലിം എന്നതിന് ഭാഷ്യങ്ങള്‍ നല്‍കുന്നു. ഈ ദേശീയതയുടെയും ആധുനികതയുടെയും ഒരു സമഗ്ര പ്രതിനിധാനമാണ് അന്‍വര്‍ എന്ന കഥാപാത്രം. ചിത്രത്തിന്റെ ഏറ്റവുമവസാനത്തില്‍ 'ആദര്‍ശ മുസ്ലിംക'ളായ അന്‍വറും ആഇശാ ബീഗവും (പൃഥ്വിരാജ്, മമ്താ മോഹന്‍ദാസ്) ഏതാണ്ട് അല്‍പവസ്ത്രധാരികളായി ലഡാക്കില്‍ വെച്ച് (ഇതൊരു ലടാക്കിലെ പടമായിപ്പോയല്ലോ പടച്ചോനേ!) ആടിപ്പാടുന്ന രംഗവും സിനിമയുടെ പ്രമേയവും തമ്മിലുള്ള ബന്ധമെന്ത് എന്ന് ചിലരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഇത് കേവലമൊരു സിനിമാറ്റിക് മസാലയല്ലെന്നും ഇങ്ങനെയൊക്കെയാണ് 'അന്‍വര്‍' ഒരു ആധുനിക ഗുഡ് മുസ്ലിമിനെ പ്രതിനിധീകരിക്കുന്നതെന്നും ചിന്തിച്ചാല്‍ ബോധ്യപ്പെടും.

നല്ല മുസ്ലിമിന്റെ 'സ്വദേശി വ്യാഖ്യാനങ്ങള്‍' മലയാള സിനിമ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. വന്ദേമാതരം പാടി 'ശഹീദാ'വുന്ന 'ദാദാസാഹിബും' പരിത്യജിക്കപ്പെട്ട് ഉണ്ണികൃഷ്ണനില്‍ അഭയം തേടുന്ന ഉമ്മയും (മിഴികള്‍ സാക്ഷി) എല്ലാം ഉദാഹരണം. ഈ ദേശീയതയോട് ആധുനികതയെക്കൂടി മിക്സു ചെയ്യുന്ന 'അന്‍വര്‍' സിനിമയില്‍ ആദര്‍ശ മുസ്ലിംകളെന്നാല്‍ മുസ്ലിം ചിഹ്നങ്ങളോടു പോലും വൈമുഖ്യമുള്ളവരുമാണ്. അന്‍വറിന്റെ ഉമ്മയെയും(ഗീത) സഹോദരിയെയും പോലീസ് ചോദ്യം ചെയ്യുമ്പോളൊഴിച്ച് ആഇശാ ബീഗത്തെയും ബാബു സേട്ടിന്റെ സഹോദരിയെയു(കുക്കു)മൊന്നും നാം മഫ്തയോ മറ്റോ ധരിച്ചു കാണുന്നില്ല (സായികുമാര്‍ അവതരിപ്പിക്കുന്ന ഉപ്പയുടെ നെറ്റിയിലെ തഴമ്പ് മറക്കുന്നില്ലെങ്കിലും). നമസ്കാരം എന്ന അനുഷ്ഠാനത്തെ ബാബുസേട്ട് എന്ന ദേശവിരുദ്ധ മുസ്ലിമുമായി നന്നായി ഇഴുക്കിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.



മുസ്ലിം എന്ന ഭീകരന്‍


മുസ്ലിം തീവ്രവാദം, വര്‍ഗീയത തുടങ്ങിയവ പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്ന വാദം തൊടുപുഴ കൈവെട്ടു സംഭവത്തിനു മുമ്പോ ശേഷമോ ഇതെഴുതുന്നയാള്‍ക്കില്ല. കൊളോണിയല്‍ ഭരണവും വിഭജനവും വിഭജനകാലത്തെ കൂട്ടക്കൊലകളുമെല്ലാം ഉത്തരേന്ത്യന്‍ സമുദായത്തില്‍ സൃഷ്ടിച്ചിട്ടുള്ള വിള്ളലുകള്‍ വളരെ മാരകമായിരുന്നുവല്ലോ? ഇതിന്റെ തുടര്‍ച്ചയായും പശ്ചാത്തലത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവരുന്ന വര്‍ഗീയതയെയും കാലുഷ്യത്തെയും കാണാന്‍ പറ്റും. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ ഈ അകല്‍ച്ചയെ വളര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ ഭിന്നമായ സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ ഏതെങ്കിലും നിലക്കുള്ള ചെറുതോ വലുതോ ആയ കലുഷതകള്‍ നിര്‍മിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

എല്ലാ അവിശ്വാസങ്ങളെയും അകല്‍ച്ചകളെയും കുറച്ചുകൊണ്ടുവന്ന് സൌഹൃദാന്തരീക്ഷം സ്ഥാപിക്കാന്‍ യത്നിക്കുകയെന്നത് ഇക്കാലത്തെ ഏറ്റവും മുഖ്യമായ സാംസ്കാരിക ദൌത്യമാകേണ്ടതാണ്. ഇക്കൂട്ടത്തില്‍ പ്രസ്താവ്യമായ മറ്റൊരു കാര്യം കൂടിയുണ്ട്. മുസ്ലിംകളുമായി ബന്ധപ്പെട്ടുണ്ടായ രണ്ട് സംഭവങ്ങളെ കേരളത്തിലെ മുസ്ലിംകള്‍ അവിശ്വസനീയമായ സമചിത്തതയോടെയാണ് നേരിട്ടത്. അബ്ദുന്നാസര്‍ മഅ്ദനിയുടെ അറസ്റാണ് ഇതില്‍ ഒന്നാമത്തേത്. 'നല്ലവന്‍' എന്ന കോളത്തില്‍ മഅ്ദനിയെ പെടുത്തുകയോ പെടുത്താതിരിക്കുകയോ ചെയ്യാം. മഅ്ദനി എന്ന വ്യക്തിയോടോ അദ്ദേഹം തന്റെ സാമൂഹിക ഇടപെടലുകളില്‍ ആദ്യകാലത്ത് സ്വീകരിച്ചിരുന്ന നിലപാടുകളോടോ അദ്ദേഹത്തിന്റെ സംഘടനയോടോ യോജിപ്പും അനുഭാവവുമുള്ളവര്‍ കേരളത്തില്‍ വളരെ വിരളമാണെന്നു തോന്നുന്നു. എന്നാല്‍ മഅ്ദനിക്കെതിരായ നീക്കങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനെതിരെയുള്ള നീക്കങ്ങളായി കേരള മുസ്ലിംകള്‍ക്കു തോന്നിയിരുന്നു. ഇതിന്റെ ശരി തെറ്റുകളെ വേറെ വിശകലനം ചെയ്യാം. മുസ്ലിമിന്റെ മനസ്സ് മഅ്ദനിയോടൊപ്പം നിന്നു; വളരെ വൈകാരികവും തീവ്രവുമായിത്തന്നെ. എന്നിട്ടും ഭരണകൂട ഗൂഢാലോചനകള്‍ താല്‍ക്കാലികമായെങ്കിലും വിജയം നേടിയപ്പോള്‍ അസാധാരണമായ സംയമനം പാലിച്ചു.

രണ്ടാമത്തെ സംഭവം ബാബരി മസ്ജിദ് വിധിയാണ്. ലജ്ജാകരമായ പക്ഷപാതിത്വത്തോടെയുള്ള ഒരൊത്തുതീര്‍പ്പായിരുന്നല്ലോ അത്. ആറു പതിറ്റാണ്ടുകള്‍ നീണ്ട ഒരു വ്യവഹാരത്തിന്റെ അന്ത്യം വളരെയേറെ മാനഹാനിയുണ്ടാക്കിയ ഒന്നായിരുന്നിട്ടും, 'തീവ്രവാദത്തിനെതിരെ' പേനയും പിടിച്ച് തയാറായി നിന്ന 'സെക്കുലര്‍' അപ്പോസ്തലന്മാരെ സമുദായം നിരാശപ്പെടുത്തിക്കളഞ്ഞു.
എന്നാല്‍ ഈ മാനസികാവസ്ഥയെ ശ്ളാഘിക്കാനും വളര്‍ത്താനുമുള്ള താല്‍പര്യം നമ്മുടെ മാധ്യമങ്ങളില്‍ കണ്ടില്ല. സെന്‍സേഷന്‍ സൃഷ്ടിച്ചുകൊണ്ട് കമ്പോള വിജയം നേടുന്നതിലായിരുന്നു അവരുടെയും ശ്രദ്ധ. സഹിഷ്ണുവായ മുസ്ലിമിന് കമ്പോളമൂല്യമില്ല. തീവ്രവാദിയാകുമ്പോള്‍ മാത്രമാണ് അവന്‍ വില്‍പന സാധ്യതയുള്ളൊരു ചരക്കാവുന്നത്.

ഈ സാധ്യതയെത്തന്നെയാണ് നമ്മുടെ സിനിമകളും പലപ്പോഴും അന്വേഷിക്കുന്നത്. ഇത്തരത്തിലൊരു ശ്രമം തന്നെയാണ് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന സിനിമയും. മുകളില്‍ സൂചിപ്പിച്ച ബാബരി മസ്ജിദ് വിഷയത്തിനു ശേഷം ഉണ്ടായ ഒന്ന് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. അതോടൊപ്പം ഈ ചിത്രത്തിലെ ബാഡ് മുസ്ലിം പ്രതിനിധാനമായ ബാബുസേട്ടിനെ(ലാല്‍) മഅ്ദനിയുടെ പ്രതിഛായയിലാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്നതും ഇത് മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകളെ കൂടുതല്‍ മാരകമാക്കുന്നു.


അന്‍വറും അന്‍വാറുശ്ശേരിയും


ഇത്തരമൊരു സിനിമയെ അതിന്റെ സൌന്ദര്യശാസ്ത്രപരമായ നിലപാടില്‍ ചര്‍ച്ച ചെയ്യുന്നതില്‍ വലിയ കാര്യമൊന്നുമില്ലെങ്കിലും സഹിക്കാന്‍ പറ്റാത്തവിധം വഷളായിരുന്നു ചിത്രം എന്നു പറയേണ്ടതുണ്ട്. നീരദിന്റെ ആദ്യചിത്രമായ ബിഗ് ബിയുടെ അതേ അറുബോറന്‍ ട്രീറ്റ്മെന്റ്. നായകന്റെ അമാനുഷ ശേഷി പ്രകടിപ്പിക്കാനൊരുക്കുന്ന പരിഹാസ്യ സന്ദര്‍ഭങ്ങള്‍ ഏതൊരു താരസര്‍ക്കസിനെയും വെല്ലും. ബാലമംഗളം ബാലമാസികയിലെ ശക്തിമരുന്നു കഴിച്ച നമ്പോലനായോ ഡിങ്കന്‍ എന്ന എലിയെയോ പോലെ (എതിരാളിക്കൊരു പോരാളി) ബാലിശമായ സന്ദര്‍ഭങ്ങളാണ് നമ്മുടെ സിനിമക്കാര്‍ കോടികള്‍ ചെലവഴിച്ച് സൃഷ്ടിക്കുന്നതും 'ആസ്വാദകര്‍' ശ്വാസം വിടാതെ കണ്ടു കൈയടിക്കുന്നതും.

അന്‍വര്‍ എന്ന ആദര്‍ശ കഥാപാത്രത്തെ ഇസ്ലാമിന്റെ തന്നെ ഒരു 'മറു' വായനയായെങ്കിലും അവതരിപ്പിക്കുന്നത് അതിദുര്‍ബലമായിട്ടാണ്. ഇയാള്‍ തീവ്രവാദത്തിനെതിരെ പോരാടുന്നത് ആദര്‍ശ പ്രചോദിതനായിട്ടൊന്നുമല്ല. കോയമ്പത്തൂരിലെ സ്ഫോടനത്തില്‍ ഉപ്പയും ഉമ്മയും പെങ്ങളും മരിച്ചതിന് പ്രതികാരം ചെയ്യാനും ജയിലിലായ, തന്റെ നിരപരാധിയായ കാമുകിയെ രക്ഷിക്കാനുമത്രേ. (ഇങ്ങനെയൊരു കഥയെങ്കിലുമില്ലാതെങ്ങനാ മുസ്ലിമിനെ നല്ലവനും ദേശസ്നേഹിയുമാക്കുന്നത്?). പിന്നെയുള്ളത് നിസ്കാരത്തഴമ്പുള്ള ഉപ്പ നല്‍കുന്ന സാരോപദേശങ്ങളാണ്. അതിനെ ഇസ്ലാമുമായി ഒരു നിലക്കും ബന്ധപ്പെടുത്തുന്നുമില്ല.
കോയമ്പത്തൂരിലെ സ്ഫോടനം ആസൂത്രണം ചെയ്യുന്നതും എക്സ്പ്ളോസീവുകള്‍ നിര്‍മിക്കുന്നതുമെല്ലാം ബാബുസേട്ട് (എന്ന അബ്ദുന്നാസര്‍ മഅ്ദനി) ആണ്. ഈ കഥാപാത്രമാണ് ശരിക്കുള്ള മുസ്ലിം എന്ന തോന്നലാണ് പടം ഉല്‍പാദിപ്പിക്കുന്നതും. എന്നു വെച്ചാല്‍ 'അന്‍വാറുശ്ശേരി' എന്നത് സര്‍വഭീകരതയുടെയും (എറണാകുളം, ബാംഗ്ളൂര്‍, മുംബൈ.. എല്ലാറ്റിനും സമാനമോ അതുതന്നെയോ ആയിട്ടുള്ള സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്) ഉല്‍പാദനകേന്ദ്രമായ ഒരു യാഥാര്‍ഥ്യവും, അന്‍വര്‍ എന്നത് ഇതുവരെയുണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാവാനിടയില്ലാത്തതുമായ (തന്റെ വേണ്ടപ്പെട്ടവര്‍ കൊല്ലപ്പെട്ടെങ്കിലല്ലാതെ) ഒരു സങ്കല്‍പവും എന്ന കണ്‍ക്ളൂഷന്‍. തീവ്രവാദമുണ്ടാകുന്നതിനുള്ള കാരണങ്ങളെയും ചിത്രം വളരെ ബാലിശമായിത്തന്നെ സമീപിക്കുന്നു. ബാബുസേട്ടിന്റെ പിതാവിനെ ഒരു കൂട്ടം വര്‍ഗീയവാദികള്‍ കൊന്നുകളഞ്ഞു, തീര്‍ന്നു. നോക്കൂ, ആളുകളെ തീവ്രവാദത്തിലേക്കു നയിക്കുന്ന സാമൂഹിക രാഷ്ട്രീയ കാരണങ്ങളെ എത്ര നിസ്സാരമായി ലഘൂകരിച്ചിരിക്കുന്നു! എല്ലാ തീവ്രവാദങ്ങളോടും വിയോജിച്ചു കൊണ്ടുതന്നെ തന്നെ ചോദിക്കട്ടെ, സത്യത്തില്‍ ഇത്ര ലളിതമാണോ പ്രശ്നം?

ഭരണകൂടത്തിന്റെ ഗൂഢാലോചനകളുടെ ഇരയായി ജീവിതം ദുരിതമായിത്തീര്‍ന്ന ഒരു മനുഷ്യന്റെ പ്രതിഛായയില്‍ ആരും വെറുക്കുന്ന ഒരു വില്ലനെ സൃഷ്ടിക്കാന്‍ പോലുമൊരുമ്പെടുന്ന -സാഗര്‍ ഏലിയാസ് ജാക്കിയെ പുനഃസൃഷ്ടിക്കുന്ന ഒരാളുടെ പ്രചോദനം എന്തായാലും സാമൂഹിക പ്രതിബദ്ധതയാവാനിടയില്ലെന്നു കരുതട്ടെ - നമ്മുടെ കമ്പോള സിനിമയുടെയും മറ്റ് മാധ്യമങ്ങളുടെയും ശ്രമങ്ങളെ നാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക തന്നെ വേണ്ടതുണ്ട്.

www.prabodhanam.net


2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ബാബരിവിധി!!!

In a 10 page application filed by Mrs. Gauri Advani (Daughter-In-Law of LK Advani and the wife of Jayant Advani) to the Liberhan Commission which brought out the conspiracies behind Babri Masjid Demolition before the commission, she says:

“That right after Somnath Yatra in 1990, during and after the demolition of the Babri mosque, LK Advani got various silver gifts in the form of Hindu Gods and Goddesses, swords and bricks from Hindu individuals, associations and temples. Since LK Advani and his family members do not follow Hinduism, all these silver items/gifts were melted in Bombay (with the help of Sarla Advani who is sister of Kamla Advani and lives in Bombay) to make silver utensils and cutlery items. LK Advani used to claim at home that he does not believe in Hindu Gods and Goddesses and keeping them at home serves no useful purpose. LK Advani therefore, decided to melt these gift items to use the silver to make the utensils and cutlery items. In fact, on many occasions, the applicant had with a heavy heart helped Kamla Advani in packing all these silver gift items associated with the Hindu religion in bags which Sarla Advani used to carry to Bombay by a train. She always used to travel by train because the baggage is not checked as it is done in the air journey. These silver utensils and cutlery items are being used in the house of LK Advani.

Mrs. Gauri Advani who is a key witness of the whole inside stories of “Rama Janmabhumi Movement”(!) and who also is a solicitor in London says:

“LK Advani started his rath yatra on 1 December 1992 from Varanasi. Before the start of the Rath Yatra, Vinay Katiyar came to meet LK Advani. The applicant was also present in this meeting. It was in this meeting, LK Advani and Vinay Katiyar in the presence of the applicant, conspired to demolish the Babri mosque and discussed the details and finer aspects involved in the action plan to demolish the Babri mosque. LK Advani told Vinay Katiyar that the ultimate aim of the rath yatra, which he had been undertaking right from 1990 and the build up to kar seva by mobilizing the Ram Bhakt Brick movement, is not only to do kar seva and appease Hindu sentiments but also to garner and muster votes and come to power at the Centre. LK Advani categorically linked religion, exploitation of Hindu sentiments and the opportunity to do the kar seva with the real aim of benefiting BJP politically by mustering the Hindu vote bank. He also discussed that in order to create a strong Hindu vote bank, which would vote for BJP, the time has come to encash the Hindu sentiments by carrying out the demolition of the Babri mosque. LK Advani told Vinay Katiyar that the movement to build a Ram Temple at Babri mosque had to be taken to its logical end, ie coming to power at the Centre and that would not be possible without demolishing the Babri mosque as that will unite the Hindu vote bank in favour of the BJP.

While leaving to start the rath yatra, LK Advani told Vinay Katiyar that the right opportunity has come and since a large number of kar sevaks would be congregating in Ayodhya for kar seva, demolition can easily be done. The applicant remembers that LK Advani said ‘‘Iska kaam kar do,’’ then again said ‘‘Kya Babri Masjid ka kalank nahin mit sakta’’. Vinay Katiyar looked at the applicant and then said to LK Advani that ‘Ham to aapke aadesh ka intzar kar rahen hain, aur agar aap bole to masjid ka namo-nishaan mita de.’ LK Advani at that time smiled and then said ‘To intzar kis baat ka, kaam kar do, gulaami ke nishaan kab tak rahenge. Masjid ko dhawasth kar ke dikhao – sahi samay aa gaya hai.’ After this, LK Advani left the meeting to start the rath yatra. The applicant and Kamla Advani came back to Delhi...

...That a big fraud has been perpetrated on this great Nation, Hindu masses and on this Hon’ble Commission by LK Advani. LK Advani and his family do not follow Hinduism and they did not permit the applicant to do Puja at home. In fact, in the privacy of LK Advani’s home, Hinduism is ridiculed, scoffed and made fun of whereas in public LK Advani claims himself to be the guardian and symbol of Hinduism, as he did in the guise of Lord Rama on top of the Ram Rath. All these claims are false, bogus and fabricated to advance his political career by playing a fraud on the sentiments of Hindu masses and to hoodwink them into forming a vote bank which has been used by his party to come to power at the Centre.“ (Milli Gazette Vol:3 No:3)

If the Babri Masjid was really built after unjustly demolishing a Ram Temple and if the Ram believers of this time really wants the temple to be built again on the same place, then no doubt the Muslims are ready for a settlement. But the issue of Babri Masjid is not based on an innocent ‘belief’ of Ram Janmasthan. The Ayodhya movement is a political issue raised by the sangh parivar and the BJP to come to power at the centre. In fact, even Lal Krishna Advani who had played the key role in raising the Ram Temple Movement himself does not have any faith in Hinduism and its mythologies.Ram Temple is not a matter of faith but a religious card without which BJP cannot come to power.

Analysis of the verdict:

It is the first time in world history, a court of a secular country makes a mythical hero into a historical reality by spotting its birth place! Paradoxically, even the leaders of sangh parivar had earlier reiterated that the issue of Ram Janmabhumi is a matter of mere faith and had rejected the authority of courts in the matter! In fact, Justice must be blind, in a sense impartial & objective and arguments must be weighed only on the grounds of evidences. Unfortunately, after 60 years of legal battle the Allahabad high court gave the judgement on the basis of astha and belief. This is the burial of rule of law. The core of the case on title suite lies on the question, who is the real owner of the disputed land. Instead of giving verdict on this central dispute on the basis of evidences, the court has made a settlement formula to divide the land into 3 (un)equal parts. That too was favouring the arguments of sangh parivar, about Ram Janmasthan.

The following are some of the relevant questions that need to be raised after the judgement:

1. According to the court verdict on 'title suite', who is the real owner of the ‘disputed land’?

2. If the title is for Hindus then how come one third is given to Muslims?

3. When was Ram born? When and where was Ram's Samadhi?(As per court documents, statement made by a very popular Hindu priest while answering questions in the court said that Ram was born before 9 Lakh years! Ironically, no man existed on the phase of earth before 9 lakh years! And The place of Samadhi is more important than the blace of birth as per any faith.)

4. Is 'Ramayana' a mythology or a factual history document?

5. It is evident that there is difference of opinion (beliefs) within the Hindu scholars on the location of “Ayodhya” and the exact spot of Ram Janmasthan. What was the court's logic of spotting the exact Janmasthan nullifying all other ‘beliefs’?

6. The court document submitted by the poojari of Ram chhabutra, Mahand Raghuvardas on 1885 (125 years back) to Faizabad court says that the place of centre dome is masjid and permission must be granted to do pooja rituals in Ram Chhabutra. And the court too agrees that Ram Lalla stones were smuggled into masjid and fixed in the place of centre dome on 22/23 Dec 1949 with a new claim. Means the claim of Ram Janmasthan on the centre dome of masjid was made recently. One of the judges in the judgment had said: “That for some decades before 1949 Hindus started treating/believing the places beneath the Central dome of mosque (where at present make sift temple stands) to be exact birth place of Lord Ram”. How can the court say ‘the place is worshipped by Hindus from times immemorial'?

7. What is the court's logic of defining 'faith'? If Hindu faith is defined by Hindu scriptures which is the authentic text which spots Ram Janmasthan?

8. Did ASI submit a single unambiguous tangible excavation evidence of a demolished Ram temple? If so what was it? (One of the judges has clearly stated in his judgement: “No temple was demolished for constructing the mosque.”- GIST OF THE FINDINGS by S.U.Khan J. - No:3)

9. If tomorrow people of different faiths without evidences start to believe and make claims on lands and constructions, on what grounds will the court judge?

10. High Court says, the land existed as a property of joined ownership of Hindus and Muslims for a long period starting from 1885 and the solution must be equal division of the land. How can the division be on the grounds of only one party’s unproved religious belief, when the other party does not share the same belief?

The whole issue is related with the historicity of the claim of Ram Janmasthan. In the judgment, one judge stated that he did not delve into the historical aspect since he was not a historian but went to say that history and archaeology were not absolutely essential to decide these suits! Least to say regarding the judgement is that both parties did not expect a layman’s judgement to come from a court of law.

The intelligentsia worldwide, civil right activists and historians had unanimously questioned the credibility and logics of the Lucknow bench Babari verdict. Justice Rajinder Sachhar (Former chief justice of India) in a statement said, “Now it is obvious to the meanest intelligence that it is impossible to prove that the birthplace of Lord Ram was under the masjid — it may be a matter of faith, genuine or contrived or otherwise, but that is no proof, nor can it ever be put forward as a legal ground to take away the land from the mosque... Babri Masjid has been in existence for over 400 years till it was demolished by goons of the VHP/RSS in 1992. Legally speaking, the Sangh Parivar would have no right even if a temple had been demolished to build Babri Masjid.” Rajeev Dhavan, Lawyer of Supreme Court has compared the destruction of the masjid to the demolition of the Buddha statues at Bamiyan in Afghanistan.

It is also unfortunate that the Allahabad high court did not condemn the criminal act of demolishing Babri Masjid which is a historic monument and a place of worship. A strong wave of frustration had developed throughout the country not only in the Muslim community but also the society at large following the verdict. The Allahabad high court verdict is more apprehensive than disappointment. Let me appreciate my brothers of India of demonstrating a matured reaction and setting a classical example of patience, which could have not been witnessed if the judgement would have been otherwise. If half of security forces which guarded UP on the day of verdict would have been present on the day of demolition it must not have happen. And had the masjid been alive on the day of verdict, would the verdict be the same?!!

Regarding the demolition of Babri Masjid the Supreme Court in its judgment of 1994 said: "Within a short time, the entire structure was demolished and razed to the ground. Indeed, it was an act of ‘national shame.' What was demolished was not merely an ancient structure, but the faith of the minorities in the sense of justice and fairplay of the majority. It shook their faith in the rule of law and constitutional processes. A 500-year-old structure which was defenceless and whose safety was a sacred trust in the hands of the State government was demolished." This time it was the Allahabad High Court that shook the minority community’s faith in the rule of law and constitutional processes. The verdict has literally put the whole Judicial System of Secular India at stake. If not invalidated by the Supreme Court, this judgment will turn India’s legal position from a Secular Democracy to a Ram-Mythology based Theocracy.

For the complete article: http://suhailkk.blogspot.com/2010/10/your-honor-justice-must-be-blind-not_06.html

copy from his facebook page

2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

പാർലമെന്റിന്റെ കൂലി

ഏതു സേവനത്തിനും ഒരു കൂലി വ്യവസ്ഥയുണ്ട്. അതിപ്പോ മെയ്ക്കാടുപണിയായാലും മന്ത്രിപ്പണിയായാലും. അതൊക്കെ നിശ്ചയിക്കാന്‍ ഓരോ സമൂഹത്തിനും അതതിന്‍േറതായ മാനദണ്ഡങ്ങളും നിരക്കുനിര്‍ണയ സംവിധാനങ്ങളുമുണ്ടാവും. എല്ലാത്തിനും മേലധ്യക്ഷരായി നിയമനിര്‍മാണ സഭ വരും. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഈ മേലധ്യക്ഷപ്പടയാണ് പാര്‍ലമെന്റ്. അവിടത്തെ സേവന-വേതന വ്യവസ്ഥ ആരാണ് തീരുമാനിക്കുക?

ജനപ്രതിനിധികളെ നിശ്ചയിക്കുന്നത് ജനങ്ങളാണെങ്കില്‍ ഈ വ്യവസ്ഥയും അവരാണല്ലോ നിശ്ചയിക്കേണ്ടത്. അവിടാണ് ക്യാച്ച്. നമ്മുടേതു മാതിരിയുള്ള ജനാധിപത്യത്തില്‍ ജനങ്ങള്‍ സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നുവെന്നു പറഞ്ഞതുതന്നെ ഭരണഘടനാപരമായ ഒരു പൊതുവാക്കാണ്. കാരണമറിയാന്‍ താത്ത്വികഡയലോഗ് വിട്ട് നടപ്പുയാഥാര്‍ഥ്യം നോക്കണം. ഓരോ നിയോജകമണ്ഡലത്തിലും ആര്‍ക്കും സ്ഥാനാര്‍ഥിയാവാം. പക്ഷേ, ജയിച്ചുകയറണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ വേണം. പാര്‍ട്ടിക്കാര്‍ തങ്ങള്‍ക്കു തോന്നിയവരെ പൗരാവലിക്കു മുന്നില്‍വെക്കുന്നു. അങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍നിന്ന് ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുക്കുകയോ ആരെയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വോട്ടിടാതെ വീട്ടിലിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമേ പൗരനുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ഇലക്ഷനല്ല, സെലക്ഷനാണ് ഇവിടെ നടക്കുന്നത്. ആ പ്രാഥമികബിന്ദുവില്‍ വെച്ചുതന്നെ കൊട്ടിഘോഷിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കാമ്പുപോയി. ഇങ്ങനെ സെലക്ട് ചെയ്യപ്പെട്ട് പാര്‍ലമെന്റിലെത്തുന്നവര്‍ക്ക് നാട്ടുകാരുടെ കാശെടുത്തു കൂലി കൊടുക്കേണ്ട കാര്യമുണ്ടോ? 'ജനസേവനം' എന്നാണല്ലോ രാഷ്ട്രീയക്കാര്‍ മേനി പറയുന്നത്. സേവിക്കുന്നതിന് കൂലി വാങ്ങുന്നത് വിരോധാഭാസമാണ്. അതല്ല, വൃത്തിയായി സേവിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുമ്പോള്‍ വരാവുന്ന വട്ടച്ചെലവിന്റെ കാര്യമാണു വിഷയമെങ്കില്‍ അത് നല്‍കേണ്ട ബാധ്യത വാസ്തവത്തില്‍, ഈ കഥാപാത്രങ്ങളെ നാമനിര്‍ദേശം ചെയ്ത് പാര്‍ട്ടിരാഷ്ട്രീയം വികസിപ്പിക്കാന്‍ ലൈസന്‍സൊപ്പിച്ചവര്‍ക്കാണ്. അവരല്ലേ, യഥാതഥമായി ചിന്തിച്ചാല്‍, അവരവരുടെ എം.പിമാരെ തീറ്റിപ്പോറ്റേണ്ടത്? പ്രത്യേകിച്ചും പാര്‍ലമെന്റില്‍ കൈ പൊക്കാനും പൊക്കാതിരിക്കാനും എം.പിമാര്‍ എടുക്കുന്ന തീരുമാനത്തിനു പിന്നിലെ യഥാര്‍ഥശക്തി വോട്ടര്‍മാരല്ല, പാര്‍ട്ടിവിപ്പാണെന്നിരിക്കെ?

ഇത്തരത്തില്‍ പച്ചയായി കാര്യങ്ങള്‍ അപഗ്രഥിക്കുന്നത് നമ്മുടെ പൊതുജനാധിപത്യത്തില്‍ ആര്‍ക്കും പഥ്യമല്ല. സംഗതി പൊള്ളയായതുകൊണ്ടുതന്നെ നമ്മളെല്ലാം തികഞ്ഞ ദീപസ്തംഭ ഡയലോഗുകാരായി ജീവിക്കുന്നു. അറിഞ്ഞുകൊണ്ട് അടകോടന്മാരായിക്കൊടുക്കുന്നവര്‍. ജനസേവകര്‍ക്കത് പറ്റില്ല. അവര്‍ക്കു പ്രവര്‍ത്തിക്കണ്ടേ? അതുകൊണ്ട് അവര്‍ നൂറിന് നൂറ്റിയൊന്ന് ശതമാനവും 'പ്രാക്ടിക്കലാ'യി നിലകൊള്ളുന്നു. ആയതിനാല്‍ സ്വന്തം സേവനത്തിനുള്ള കൂലിവ്യവസ്ഥ അവര്‍ തന്നെയങ്ങ് നിശ്ചയിക്കുന്നു. തരംപോലെ പരിഷ്‌കരിക്കുന്നു. ആരു ചോദിക്കാന്‍?

ഇന്നലെവരെ 16,000 രൂപയായിരുന്നു ഒരിന്ത്യന്‍ എം.പിയുടെ മാസശമ്പളം. ഓഫിസ് ചെലവിന് മറ്റൊരു 20,000 രൂപ പ്രതിമാസം. കിലോമീറ്ററിന് 13 രൂപ നിരക്കില്‍ വണ്ടിക്കൂലി ഒപ്പിട്ടു കൈപ്പറ്റാം. മണ്ഡലം അലവന്‍സ്, പാര്‍ലമെന്റ് കൂടുമ്പോഴുള്ള സിറ്റിങ് അലവന്‍സ്, മെഡിക്കല്‍ അലവന്‍സ് എന്നുവേണ്ട തീവണ്ടി,വിമാനസഞ്ചാരങ്ങള്‍ക്കൊക്കെ മുന്തിയ ക്ലാസില്‍ മുക്കാല്‍ പങ്കും ഫ്രീ. ഈ ഓസിനൊക്കെ പുറമെ ദല്‍ഹിയില്‍ കേമമായ ക്വാര്‍ട്ടേഴ്‌സ്. ഒറ്റത്തവണ എം.പിയായിവന്നാല്‍മതി ജീവിതകാലം മുഴുക്കെ 8,000 രൂപ പെന്‍ഷന്‍. ഇപ്പറഞ്ഞതിനൊക്കെ പുറമെയാണ് ജനപ്രതിനിധിയായിരിക്കുന്നതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രഭുത്വസൗകര്യങ്ങള്‍. സഭയില്‍ ചോദ്യംചോദിക്കുന്നതിനുള്ള കൈമടക്കുതൊട്ട് അന്തര്‍ദേശീയ 'കമീഷന്‍'വരെയുള്ള സാമര്‍ഥ്യവരായ്കയെ ഈ പരസ്യപ്പലകയില്‍ ഉള്‍പ്പെടുത്താന്‍ വകുപ്പില്ല. അതുവിടാം.

സൂപ്പര്‍ പവറായി വരുന്ന ഒരു രാജ്യത്തെ എം.പിമാര്‍ക്ക് ഇപ്പറഞ്ഞ 'സേവന'വ്യവസ്ഥ തീരെ മോശമാണെന്നാണ് കുറേക്കാലമായി ബഹുമാനപ്പെട്ട മെംബര്‍മാരുടെ രാഷ്ട്രീയാതീതമായ ആവലാതി. മറ്റുള്ളവരുടെ കാര്യം നോക്കിനോക്കി സ്വന്തംകാര്യം നോക്കാന്‍ മറന്നുപോയ അവര്‍ക്കുവേണ്ടി ആവലാതി പറയാന്‍ രാജ്യത്ത് വേറെയാരുണ്ട്? അതുകൊണ്ട് പോംവഴിയും അവര്‍തന്നെ കണ്ടെത്തി. ഭരണഘടനപ്രകാരം ബ്യൂറോക്രസിക്കു മീതെയാണല്ലോ ലെജിസ്ലേറ്റീവ്. ഏറ്റവും വലിയ ഉദ്യോഗസ്ഥമൂപ്പന് കിട്ടുന്നതില്‍ ഒരുറുപ്പിക നിയമനിര്‍മാണസഭക്കാരനായ എം.പിക്ക് കൂടുതല്‍ കിട്ടണം. നിലവില്‍ 80,000 രൂപയാണ് ഇപ്പറഞ്ഞ ഉദ്യോഗസ്ഥമൂപ്പന്റെ മാസപ്പടി. ന്യായമായും എം.പിക്ക് 80,001 രൂപ കിട്ടണം. ഈ പോംവഴി കണ്ടെത്തിയത് കക്ഷിഭേദമെന്യേ എം.പിമാര്‍ തന്നെയുണ്ടാക്കിയ ഒരു എം.പി സമിതിയാണ്-ചരണ്‍ദാസ് മഹന്ത് കമ്മിറ്റി. അതുകൊണ്ടൊരു ദേശീയഗുണമുണ്ടായി. കോണ്‍ഗ്രസ് എം.പി രാജീവ് ശുക്ല പരിതപിക്കുന്നു: 'ഒരു സര്‍ക്കാര്‍ ക്ലര്‍ക്കിനേക്കാള്‍ ശമ്പളക്കുറവാണ് പാര്‍ലമെന്റംഗത്തിന്'. ബി.ജെ.പിക്കാരന്‍ എസ്.എസ്. അഹ്‌ലുവാലിയ അനുപല്ലവി പാടുന്നു: 'ഇങ്ങനെയാണ് രാഷ്ട്രീയവ്യത്യാസങ്ങള്‍ക്കപ്പുറം പോയി നമ്മുടെ പ്രതിനിധികള്‍ ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്നത്'. ഇപ്പറഞ്ഞ രണ്ട് മഹാന്മാരും ചരണ്‍ദാസ് മഹന്ത് കമ്മിറ്റി അംഗങ്ങളാണെന്നത് പ്രത്യേകിച്ചു പറയുന്നില്ല. 80,001 രൂപ ഒരല്‍പം കടന്ന കൈയിട്ടുവാരലല്ലേ, ക്ഷമിക്കണം, കൈയല്ലേ എന്നു തിരക്കിയവരോടാണ് ടിയാന്മാര്‍ ഈ ദേശീയന്യായം പറഞ്ഞത്. എന്തായാലും, എം.പി സമിതിയുടെ ആവലാതിയും പോംവഴിയും ഫലിച്ചു. പാര്‍ലമെന്ററി കാര്യവകുപ്പ് ജനസേവയുടെ വേതനവ്യവസ്ഥ പരിഷ്‌കരിക്കുന്നു. 80,001 കിട്ടിയില്ലെങ്കിലും നിലവിലുള്ള വേതനങ്ങളെല്ലാം 300ശതമാനം കണ്ട് ഒറ്റയടിക്ക് കയറ്റി. ചില്ലറ ഭാവാഭിനയ പ്രകടനത്തിനുശേഷം മന്ത്രിസഭ അംഗീകരിച്ചു. കാര്യം നടപ്പാക്കിയെടുത്തു. മാസശമ്പളം അരലക്ഷം രൂപ. ഓഫിസ്‌പടി 40,000, വണ്ടിക്കൂലി കിലോമീറ്ററിന് 16 രൂപ, ഭവന-വാഹന വായ്പ (പലിശരഹിതം) ഒരു ലക്ഷമായിരുന്നത് നാലുലക്ഷമാക്കി. പെന്‍ഷന്‍ 8,000ത്തില്‍നിന്ന് കുത്തനെ 20,000ത്തിലേക്ക്. വിമാന-തീവണ്ടി സഞ്ചാരങ്ങള്‍, കെട്ട്യോള്‍മാരുടെ സൗജന്യങ്ങള്‍ തൊട്ടുള്ള പഴയ ചുറ്റുവട്ടമൊക്കെ കൂടുതല്‍ കേമമാക്കാനുള്ള വകവേറെ.

പതിവുപോലെ പ്രത്യയശാസ്ത്ര വൈദ്യന്മാരായ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി 'വ്യത്യസ്തനാം ബാര്‍ബര്‍' ഇവിടെയും കളിച്ചു. മഹന്ത് കമ്മിറ്റിയില്‍നിന്ന് സ്വയമൊഴിഞ്ഞു. നേരത്തേതൊട്ടേ അവര്‍ പറയുന്ന കാര്യമാണ്, ജനപ്രതിനിധികളുടെ വേതനകാര്യം തീരുമാനിക്കാന്‍ മറ്റൊരു സംവിധാനമുണ്ടാക്കണമെന്ന്. 2006ല്‍ അതു സമ്മതിച്ച മന്ത്രിസഭ പക്ഷേ, അതിന്മേല്‍ നടപടിയൊന്നുമെടുത്തില്ല. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് ഈ പോക്കില്‍ ജാള്യമുണ്ടെന്നു കരുതി കൂട്ടിക്കിട്ടിയ കാശ് കൈപ്പറ്റില്ലെന്നു വെക്കാന്‍ മാത്രം 'ചരിത്ര വിഡ്ഢിത്ത'മൊന്നും കാണിക്കുന്ന പ്രശ്‌നമില്ല. മഹന്ത് കമ്മിറ്റിയില്‍ കയറാതെ മസിലുപിടിച്ചു നിന്ന മാര്‍ക്‌സിയന്മാര്‍ അതേ കമ്മിറ്റിയുടെ ശിപാര്‍ശ മറ്റൊരു ഭാഷയില്‍ പറയുന്നതു കേട്ടുരസിക്കുക: 'ഫ്രാന്‍സിലും മറ്റും ബ്യൂറോക്രസിയേക്കാള്‍ ഒരു ഫ്രാങ്ക് കൂടുതലാണ് എം.പിമാര്‍ക്ക് കൊടുക്കുന്നത്'(സീതാറാം യെച്ചൂരി). 80,001രൂപ ശമ്പളം വേണമെന്ന് മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യത്തില്‍ എങ്ങനെ പറയണമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

അതെന്തായാലും, മാസം അരലക്ഷം ഉറുപ്പിക കേവലശമ്പളം വാങ്ങുന്നയാളായിരിക്കുന്നു നമ്മുടെ പൊതുസേവന മഹാത്മാവായ പ്രതിനിധി. എന്നുവെച്ചാല്‍ വര്‍ഷം ശമ്പളമിനത്തില്‍ മാത്രം ആറുലക്ഷം. അഞ്ചുകൊല്ലത്തെ സേവവഴി ക്ലീന്‍ 30 ലക്ഷത്തിന്റെ അധിപതി. അതു കഴിഞ്ഞാലോ, തെരഞ്ഞെടുപ്പുപോയിട്ട് രാഷ്ട്രീയപ്പണിതന്നെ ഉപേക്ഷിച്ചാലും മാസം 20,000 രൂപ പെന്‍ഷന്‍ വീട്ടിലെത്തും. ആരു പറഞ്ഞു രാഷ്ട്രീയം തെമ്മാടിയുടെ അവസാന അഭയമാണെന്ന്? കോര്‍പറേറ്റ് പ്രഫഷനലുകളേ ഇതിലേ, ഇതിലേ...

അതുതന്നെയാണ് ഫാറൂഖ് അബ്ദുല്ല പറഞ്ഞ ന്യായീകരണത്തിലും നിഴലിക്കുന്നത് 'കൊള്ളാവുന്ന ആളുകള്‍ രാഷ്ട്രീയത്തിലേക്കു വരണമെങ്കില്‍ വേതന വ്യവസ്ഥ ഇതുപോലെ മെച്ചപ്പെടുത്തിയേ തീരൂ.' അതുകൊണ്ടാവണം കഴിഞ്ഞകൊല്ലം ടിയാന്റെ പുത്രന്‍ ജമ്മു-കശ്മീരില്‍ ഇപ്പോള്‍ പാര്‍ലമെന്റ് നടത്തിയ വര്‍ധനയെ കൊച്ചാക്കിക്കളയുന്ന വേതനപരിഷ്‌കരണം നടത്തിയത്. മൊത്തം 83,000 രൂപയാണ് കശ്മീരിലെ ജനപ്രതിനിധിയുടെ മാസവരുമാനം. അതുകൊണ്ടാവും കശ്മീര്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ 'കൊള്ളാവുന്ന'വരുടെ അയ്യരുകളി നടക്കുന്നത്!
അതെന്തായാലും ജനപ്രതിനിധികള്‍ ലക്ഷാധിപതികളാകുന്നതില്‍ രാഷ്ട്രത്തിന് അഭിമാനിക്കാം. കണ്ട പിച്ചക്കാരനും ദരിദ്രവാസിയുമൊന്നുമല്ല നമ്മെ പ്രതിനിധാനം ചെയ്യുന്നതെന്നു പറയാന്‍ കഴിയുന്നത് ചില്ലറകാര്യമാണോ? പുരയിലെ അടുപ്പു പുകഞ്ഞില്ലെങ്കിലും പാര്‍ലമെന്റില്‍ ഫൈവ്-കോഴ്‌സ് ഡിന്നര്‍ കുശാലായി നടക്കണം.

ഇന്ത്യന്‍ ജനതയില്‍ 55 ശതമാനം പേരും ദരിദ്രരാണെന്ന യു.എന്‍.ഡി.പിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സായ്പിന്റെ കുശുമ്പായി വ്യാഖ്യാനിച്ചൊതുക്കാം. എന്നാല്‍, ജനങ്ങളില്‍ മൂന്നിലൊന്നും ദരിദ്രരാണെന്ന് രാജ്യസഭയില്‍ വകുപ്പുമന്ത്രിതന്നെ നടപ്പുസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അബദ്ധം പിണഞ്ഞതാണെന്നു കരുതാം. സര്‍ക്കാറിന് ദൈവമായ ലോകബാങ്ക് പറയുന്നത്, 46 കോടി ഇന്ത്യക്കാര്‍ ദരിദ്രവാസികളാണെന്നാണ്; ഭൂമിയിലെ പോഷകാഹാരമില്ലാത്ത കുട്ടികളില്‍ പകുതിയും ഇന്ത്യയിലാണെന്നും. ഇതെല്ലാം വികസനക്കുതിപ്പിനിടയിലെ ബാലാരിഷ്ടതകളാണെന്ന് അഥവാ പറഞ്ഞാലും മറ്റൊരു കല്ലുകടി കയറിവരുന്നുണ്ട്. പ്രധാനമന്ത്രി നിയോഗിച്ച നാഷനല്‍ കമീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ഇന്‍ ദ അണ്‍ ഓര്‍ഗനൈസ്ഡ് സെക്ടറിന്റെ കണക്കു പുസ്തകം പറയുന്നു, നിത്യം 20 രൂപയില്‍ താഴെമാത്രംകൊണ്ട് ജീവിതമുന്തുന്നവരാണ് 77ശതമാനം ഇന്ത്യക്കാരെന്ന്. എന്നുവെച്ചാല്‍ മാസം 600രൂപക്കപ്പുറം (പൂജ്യമൊന്നും വിട്ടുപോയിട്ടില്ല) സ്വന്തം ജീവിതത്തിനു മുടക്കാന്‍ ശേഷിയില്ലാത്തവര്‍. ശിഷ്ടം 23 ശതമാനത്തിലാണ് നമ്മുടെ ജനപ്രതിനിധികള്‍ കയറിപ്പറ്റിയിരിക്കുന്നത്. ദരിദ്രവാസികളെ പ്രതിനിധാനം ചെയ്യാന്‍ ലക്ഷാധിപതികള്‍!

ഏതായാലും നമ്മുടെ രാഷ്ട്രീയക്കാര്‍ കക്ഷിഭേദമന്യേ പച്ചക്കു നേരുപറഞ്ഞിരിക്കുന്നു -ജനസേവനം സര്‍ക്കാരുദ്യോഗം പോലെയാണെന്ന്. അതിനുള്ള കോര്‍പറേറ്റ് കൂലി വ്യവസ്ഥയും അവര്‍തന്നെ നിശ്ചയിക്കുന്നു. പൊതുഖജാനയില്‍നിന്ന് നേരിട്ടെടുക്കുന്നു. കാര്യങ്ങള്‍ ഇത്രേടമെത്തിയ സ്ഥിതിക്ക് ഇനിയെങ്കിലും പ്രായോഗികബോധത്തോടെ പെരുമാറാന്‍ പൗരാവലി തയാറാവണ്ടേ? കൊടുത്ത കാശിനു മുതലില്ലെങ്കില്‍ ഇപ്പറഞ്ഞ ജനസേവകവര്‍ഗം പോലും സ്വന്തംപണിക്കാരെ പിരിച്ചുവിടും. ആ നാട്ടുനടപ്പ്‌വെച്ച് എം.പിമാരുടെ കൂലിനിരക്കു പെര്‍ഫോമന്‍സ് നാട്ടുകാരും ആവശ്യപ്പെടും. മോശം/തൃപ്തികരം/നല്ലത് എന്നിങ്ങനെ സ്വന്തം പ്രതിനിധികളുടെ പ്രവര്‍ത്തന നിലവാരം മൂല്യനിര്‍ണയം ചെയ്യാനുള്ള അവകാശം അതതു മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കു കിട്ടണ്ടേ? അഥവാ, കൊടുക്കുന്ന കാശിനു മുതലില്ലാത്ത ഉരുപ്പടിയെ മടക്കിവിളിക്കാനുള്ള അധികാരം. ബ്യൂറോക്രസിയേക്കാള്‍ ഒരു പണമിടത്തൂക്കം കൂടുതല്‍ തങ്ങള്‍ക്കാണെന്നു കണക്കു പറഞ്ഞ് ചക്കരക്കുടം കൈയിട്ടുവാരുന്ന ജനപ്രതിനിധികളോട് ഇതു പറയാനുള്ള ബോധം സ്വന്തം തൂക്കമെന്തെന്നു നിശ്ചയമുള്ള ജനതക്കേയുണ്ടാവൂ. അതില്ലാത്തിടത്തോളം വ്യാജ ജനാധിപത്യത്തിന് ജയ്‌വിളിച്ച് പൗരാവലി സ്വയം കളിപ്പിച്ചുക്കൊണ്ടിരിക്കും. പാര്‍ലമെന്ററി ചവിട്ടുനാടകം തുടര്‍ന്നുകൊണ്ടുമിരിക്കും. (മാധ്യമം )

2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

പഴശ്ശി ഹ ഹ


2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

pig flu/swine flu


see this