പല നാൾ കള്ളൻ ഒരു നാൾ പിടിയിലാകുമ്പോൾ
ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ കുറിച്ച യാഥാർഥ്യം മലേഗാവിൽ പുറത്തുവന്നപ്പോൾ ബി ജെ പി ആസ്ഥാനത്ത് എന്തൊരു സദാചാര ബോധം!ഹിന്ദുത്വ ഭീകരത കാവി ഭീകരത മുതലായ പദങ്ങൾ ഉപയോഗിക്കുന്നത് ചില സങ്കല്പങ്ങളോടും വിശ്വാസത്തോടും ചെയ്യുന്ന നീതികേടാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി രവിശങ്കർ പ്രസാദ് !!! ഭീകരതക്ക് മതമില്ലത്രെ! ഇസ്ലാമി ആതംഗവാദ് ജിഹാദീ ഭീകരത മുതലായ പദങ്ങൾ അവരാരും ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലല്ലോ! “ജയ് വന്ദേ മാതരം ജയ് കല്ല്യാൺ സമിതി”യുടെ അദ്ധ്യക്ഷയാണ് പിടിയിലായ പ്രഗ്യാ സിങ് ഠാക്കൂർ എന്ന സന്യാസിനി.വന്ദേമാതരം എന്നാൽ ദേശസ്നേഹം.ഒരു സന്യാസിനിക്ക് എങ്ങനെയാണ് മനുഷ്യനെ ഒളിഞ്ഞിരുന്ന് കൊല്ലുന്നതിന്റെ ആനന്ദ മൂർഛ അനുഭവിക്കാനാവുക? അതൊക്കെ ജിഹാദികൾക്കിടയിൽ മാത്രമുള്ള ഏർപ്പാടുകളല്ലേ?
നാടൊട്ടുക്കും ഓടി നടന്ന് ബോംബുണ്ടാക്കൻ പഠിപ്പിക്കുന്ന മുൻ സൈനികർ ചെയ്തതും ബി ജെ പി യുടെ ഭാഷയിൽ ദേശസ്നേഹമായിരിക്കാനേ വഴിയുള്ളൂ.ദേശസ്നേഹികൾക്ക് സുരക്ഷയുടെ തത്വങ്ങൾ പഠിപ്പിച്ച കുറ്റത്തിനാവണം ഈ പാവം സൈനികരെ കോൺഗ്രസ് സർക്കാർ അറസ്റ്റു ചെയ്തത്.!പ്ഫ!