2008, നവംബർ 9, ഞായറാഴ്‌ച

ഇതൊരു ഉൾവിളി;തികഞ്ഞ ലക്ഷ്യത്തിലേക്കുള്ള...........


പല നാൾ കള്ളൻ ഒരു നാൾ പിടിയിലാകുമ്പോൾ

ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ കുറിച്ച യാഥാർഥ്യം മലേഗാവിൽ പുറത്തുവന്നപ്പോൾ ബി ജെ പി ആസ്ഥാനത്ത് എന്തൊരു സദാചാര ബോധം!ഹിന്ദുത്വ ഭീകരത കാവി ഭീകരത മുതലായ പദങ്ങൾ ഉപയോഗിക്കുന്നത് ചില സങ്കല്പങ്ങളോടും വിശ്വാസത്തോടും ചെയ്യുന്ന നീതികേടാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി രവിശങ്കർ പ്രസാദ് !!! ഭീകരതക്ക് മതമില്ലത്രെ! ഇസ്ലാമി ആതംഗവാദ് ജിഹാദീ ഭീകരത മുതലായ പദങ്ങൾ അവരാരും ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലല്ലോ! “ജയ് വന്ദേ മാതരം ജയ് കല്ല്യാൺ സമിതി”യുടെ അദ്ധ്യക്ഷയാണ് പിടിയിലായ പ്രഗ്യാ സിങ് ഠാക്കൂർ എന്ന സന്യാസിനി.വന്ദേമാതരം എന്നാൽ ദേശസ്നേഹം.ഒരു സന്യാസിനിക്ക് എങ്ങനെയാണ് മനുഷ്യനെ ഒളിഞ്ഞിരുന്ന് കൊല്ലുന്നതിന്റെ ആനന്ദ മൂർഛ അനുഭവിക്കാനാവുക? അതൊക്കെ ജിഹാദികൾക്കിടയിൽ മാത്രമുള്ള ഏർപ്പാടുകളല്ലേ?
നാടൊട്ടുക്കും ഓടി നടന്ന് ബോംബുണ്ടാക്കൻ പഠിപ്പിക്കുന്ന മുൻ സൈനികർ ചെയ്തതും ബി ജെ പി യുടെ ഭാഷയിൽ ദേശസ്നേഹമായിരിക്കാനേ വഴിയുള്ളൂ.ദേശസ്നേഹികൾക്ക് സുരക്ഷയുടെ തത്വങ്ങൾ പഠിപ്പിച്ച കുറ്റത്തിനാവണം ഈ പാവം സൈനികരെ കോൺഗ്രസ് സർക്കാർ അറസ്റ്റു ചെയ്തത്.!പ്ഫ!

5 അഭിപ്രായങ്ങൾ:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ചിത്രകാരന്‍ ഒരു ബി.ജെ.പി.ക്കാരനൊന്നുമല്ല. (ആണെന്നു പറയാനും ആര്‍ക്കുമാകും)എങ്കിലും,
ബി.ജെ.പി.ക്കാര്‍ക്കേ ഇപ്പോള്‍ രാജ്യസ്നേഹമുള്ളു.
പ്രജ്ഞ സിങ്ങായാലും, സൈനികരയാലും സ്വന്തം പോക്കറ്റു നിറക്കാനല്ലല്ലോ ആ വിഢിത്തം ചെയ്തത്. ഇസ്ലാമിക ഭീകരരാല്‍ നാടു നശിക്കുന്നു എന്ന് തോന്നുകയും, രാജ്യത്തെ രാഷ്ട്രീയ സംവിധാനം ഉദാസീനമാണെന്നു മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സ്വയരക്ഷക്കായി അവര്‍ ചെയ്യേണ്ടതായ സംഭാവന ബുദ്ധിശൂന്യമായി അവര്‍ ചെയ്തെന്നല്ലേയുള്ളു.
ചിത്രകാരന്റെ അഭിപ്രായത്തില്‍ ഒരു അച്ചടക്ക പ്രശ്നം മാത്രമേ അവരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളു.
ഇവിടെ ഇസ്ലാമിക തീവ്രവാദം ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. വോട്ടിനുവേണ്ടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കു വെള്ളപൂശുംബോള്‍ അതിന്റെ സൈഡ് ഇഫക്റ്റായി പ്രജ്ഞ സിങ്ങും,മോഡിമാരും അവതരിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
ാര്‍ലമെന്റ് ആക്രമിച്ച കുറ്റവാളികളെപോലും കോഴിബിരിയാണി കൊടുത്തു പോറ്റുന്ന രാജ്യത്ത് രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ അവിവേകത്തില്‍ പുറപ്പെടുന്നവരെ രാജ്യദ്ര്രോഹികള്‍ക്കിടയില്‍ നിര്‍ത്തിയല്ല വിചാരണ ചെയ്യ്യേണ്ടത്. അവരുടെ ബാലിശമായ എടുത്തുചാട്ടമായിരുന്നെങ്കില്‍ പോലും അതു ഒരിക്കലും രാജ്യദ്രോഹപരമല്ല.(ഇങനെയും ചിന്തിക്കാം എന്ന് ഓര്‍മ്മപ്പെടുത്താനാണ് ഈ കമന്റ്.പ്രശ്നത്തെക്കുറിച്ചുള്ള ചിത്രകാരന്റെ പൂര്‍ണ്ണ അഭിപ്രായമായി ഈ കമന്റീനെ തെറ്റിദ്ധരിക്കരുതെന്ന് താല്‍പ്പര്യം)

chithrakaran ചിത്രകാരന്‍ പറഞ്ഞു...

നന്നായിരിക്കുന്നു.
ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ കപട സന്ന്യാസി മുഖം അഴിഞ്ഞുവീണിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

അമ്പഡാ എന്‍ഡീഫേ, പാക്കീ

ജിപ്പൂസ് പറഞ്ഞു...

എന്ത് ചെയ്യാന്‍ സുഹ്രുത്തേ...
ഇതെല്ലാം കണ്ടും കേട്ടും പാവപ്പെട്ട ഭാരതീയര്‍ നമുക്ക് ഇങ്ങനെ പ്രാര്‍ഥിക്കാം.
ഐ.എസ്.ഐ ന്റെ കുഞ്ഞു മക്കളില്‍ നിന്നും സംഘ്പരിവാറിന്റെ പൊന്നു മക്കളില്‍ നിന്നും ഞങ്ങളെ നീ കാത്തോളണേ ഭഗവാനേ....!
ഈ വിഷയത്തെക്കുറിച്ച് ഞാനും ചെറിയ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
ഒന്നു പോയി നോക്കണം ട്ടോ..
'ഭോണ്‍സാല' അഥവാ ഹിന്ദുത്വ സര്‍ വ്വകലാശാല

സുമയ്യ പറഞ്ഞു...

കലാകൌമുദിയില്‍ രാഷ്ട്രീയവിചാരം എന്ന കോളത്തില്‍ സക്കറിയ എഴുതിയിരുന്ന മുംബെയില്‍ ഉരുട്ടിയ പകിട വായിക്കുക.സംശയനിവാരണത്തിന് ഉതകും.

ഒരു രാജ്യസ്നേഹിക്കും ഭാരതത്തെ കളങ്കപ്പെടുത്താനാകില്ല.അവന്‍ ഹിന്ദുവൊ,മുസല്‍മാനൊ,ക്രിസ്ത്യാനിയൊ,സിക്കുകാരനൊ,ജൈനനൊ ആകട്ടെ.