2009, ഫെബ്രുവരി 24, ചൊവ്വാഴ്ച
തെരുവിലെ നായ
ഒടുവിൽ അതു സംഭവിച്ചു.പി.ടി ഉഷക്ക് സെക്കന്റിന്റെ നൂറിലൊന്നിന് ഒളിമ്പിക്സ് മെഡൽ നഷ്ടമായ അതേ ലോസ് ആഞ്ചലസിൽ തന്നെ മലയാളി റസൂൽ പൂക്കുട്ടി സിനിമാരംഗത്തെ ശ്രേഷ്ഠ ബഹുമതിക്കർഹനായി.ബോംബെ തെരുവുകളിലെ കഥ പറഞ്ഞ സ്ലം ഡോഗ് മില്ല്യണയർ ഒന്നാം സ്ഥാനത്ത്. ഇതു കേവലം ആസ്വാദന സിനിമ എന്നതിനപ്പുറം വളരെയധികം അർത്ഥതലങ്ങളുള്ള ഒന്നായിട്ടാണു പരിചയപ്പെടുത്തപ്പെടുന്നത്.രാജ്യത്തിന്റെ ബജറ്റിന്റെ കോടിക്കണക്കായ രൂപ ഈ ചേരികൾക്ക് വേണ്ടി ചിലവാക്കിയിട്ടും പിന്നെയും വർഗ്ഗീയതയുടേയും അധാർമ്മികതയുടെയും അരാജകത്തത്തിന്റേയും കേന്ദ്രങ്ങളായി ഈ തെരുവുകൾ നിലനിൽക്കുന്നു അല്ലെങ്കിൽ ഒരോ രാഷ്ട്രീയപ്പാർട്ടിയും തങ്ങളുടെ ശക്തിപ്രകടനങ്ങൾക്കായി ഇവരെ “തെരുവു നായകളായി “ ത്തന്നെ നിലനിർത്തുന്നു എന്നുമനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ടതില്ല.
അമിതാബ് ബച്ചൻ ,ഇന്ത്യയുടെ ദൈന്യമുഖത്തെ വിറ്റ് കാശാക്കി എന്നു വിമർശിച്ചിരിക്കുന്നു.ഇന്ത്യയെ നാണം കെടുത്തി എന്നു മറ്റു ചിലരും…
ബാംഗ്ലൂരിൽ കുറേ മുൻപ് ഈ ബച്ചന്റെ കാർമ്മികത്വ്ത്തിലായിരുന്നു പെണ്ണുങ്ങളുടെ ഉടുതുണിയുരിയൽ മത്സരം നടത്തിയത്.എന്തൊരു അഭിമാനകരമായ സംഭവമായിരുന്നു അതു!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആർഷ ഭാരത സംസ്കാരം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അതീനു ശേഷം പാർവ്വതി ഓമനക്കുട്ടൻ ബിക്കിനി ഇട്ട് ലോകസുന്ദരിയായപ്പോഴും ഇന്ത്യയു ടെ സംസ്കാരം അങ്ങ് അത്യുന്നതിയിലെത്തി.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഇപ്പോ ഇന്ത്യയുടെ യ്ഥാർത്ഥ അവസ്ഥ (100 കോടി ജനങ്ങളുടെ സമ്പത്ത് കേവലം 15% ന്റെ കൈയ്യിൽ ആണെന്നതു അനുബന്ധ യാഥാർത്ഥ്യം) സിനിമയിലൂടെ പുറത്തു വന്ന്പ്പോൾ നാണക്കേട്.!!!!!!!!!!!!!!
ഈ ദരിദ്ര നാരായണന്മാരുടെ നാട്ടിൽ ഉടുക്കാനില്ലാത്തതു കൊണ്ട് ബിക്കിനി ഇടുന്നവരും ഉണ്ട് എന്നു ലോകം അറിയട്ടെ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
മറ്റൊന്ന് , കഠിന പ്രയത്നം കൊണ്ട് മാത്രം വിശേഷ സ്ഥാനത്ത് എത്തിയ റസൂലിനും റഹ്മാനും ആശംസകൾ>>>>>
ഒപ്പം ധാരവിയിലും മറ്റും തെരുവിന്റെ മക്കൾ ഉയർത്തിയ “ഞങ്ങൾ പട്ടികളല്ല “എന്ന ബാനറുകളോട് നമുക്ക് എന്ത് നിലപാട് സ്വീകരിക്കാനാവും എന്നു കൂടി ചിന്താ വിഷയമാകേണ്ടതില്ലേ??????????????????????????????ऽऽ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ