2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

അമേരിക്കൻ വംശീയത

“എല്ലാ നിയമസാധുതകളോടെയു അമേരിക്കയിൽ താമസിക്കുന്ന ഒരു വിഭാഗത്തെ ഭീകരന്മാരായി കാണുകയാൺ അമേരിക്കൻ വിമാനത്താവള അധികൃതർ. ഈ വംശീയതരം തിരിവ് സകല പരിധിയും ലംഘിച്ചിരിക്കുന്നു.” പറയുന്നതു അമ്രിക്കൻ കോൺഗ്രസ്സ് അംഗം എലേനർ ഹോസ് നോർട്ടൺ. വ്യോമ ഗതാഗതത്തെ ക്കുറിച്ച പ്രശ്നങ്ങൾ പഠിക്കുന്ന പ്രതിനിധി സഭാ സബ് കമ്മിറ്റിയിലും അവർ അംഗമാണ്. ഓർലണ്ടോവിലേക്കു പോകുന്ന ഒരു വിമാനത്തിൽ നിന്നു കുട്ടികൾ ഉൾപ്പെടെ ഒരു ഒമ്പതംഗ മുസ്ലിം കുടുംബത്തേ ഇറക്കിവിട്ടതിനെ ക്കുറിച്ചു പ്രതികരിക്കുകയായിരുന്നു
എലേനർ. സുരക്ഷിത സീറ്റ് എന്നു കുടുംബത്തിലെ ഒരാൾ പറയുന്നതു യാത്രക്കാരിലൊരാൾ കേട്ടത്രെ.ഉടൻ പോലീസെത്തി ഇവരെ കയ്യാമം വച്ച് പിടിച്ചു കൊണ്ടു പോയി. അഞ്ച് മണിക്കൂറ് എയർപോർട്ടിൽ തടഞ്ഞു വച്ചു. കുറ്റക്കരല്ലെന്നു കണ്ടിട്ടും റ്റിക്കറ്റിന്റെ പണം തിരികെ നൽകിയില്ല.

2006 ൽ 6 ഇമാമുമാരെ വിമാനത്തിൽ നിന്നു ഇറക്കി വിട്ട സംഭവം വലിയ വിവാദമായിരുന്നു.കഴിഞ്ഞ ആഴുചയാണ് റാഇദ് ജറാർ എന്ന ഇറഖ് വശജനായ അമേരിക്കൻ പൌരന് വലിയൊരു സംഖ്യ നഷ്ട പരിഹാരം നൽകാൻ എയർപോർട്ട് അധികൃതർ നിർബന്ധിതരായതു.”ഞങ്ങൾ നിശബ്ദരായിരിക്കില്ല എന്നു അറബിയിലും ഇംഗ്ലീഷിലും പതിച്ച ടീഷർട്ട് ധരിച്ചതിനാൺ ജറാരിനെ ഇറക്കി വിട്ടതു.ഇതു പോലെ നിരവധി സംഭവങ്ങൾ ………………………………………..

(its from a mail i recieved)

3 അഭിപ്രായങ്ങൾ:

പ്രതിധ്വനി പറഞ്ഞു...

ഇതിനെന്തു മാനിയ എന്നു പറയും!!!!!!!!!!!!!!!!!!!!!!!

yousufpa പറഞ്ഞു...

ഇസ്ലാമിനെതിരെ ഭീകരത പടച്ചുണ്ടാക്കിയത് അമേരിക്ക തന്നെയാണ്. ഇപ്പൊ ഏതെങ്കിലും ഒരു സാധു മുസ്ലിം ഊക്കില്‍ ഒരു മൂച്ചി വിട്ടാല്‍ കൊടുങ്കാറ്റാണെന്ന് പറഞ്ഞ് കോപ്പ് കൂട്ടുകയാണ്.

അമേരിക്കയുടെ ഇരട്ടത്താപ്പ് മനസ്സിലാകാതെ അല്ല ലോകര്‍ മുസ്ലിമെനിതിരെ തിരിയുന്നത്.മുസ്ലിം നാമധാരികള്‍ ചെയ്ത് കൂട്ടുന്ന പോക്കിരിഠരം കണ്ടിട്ടാണ്.

മുജീബ് കെ .പട്ടേൽ പറഞ്ഞു...

സാമ്രാജ്യത്വത്തിനെതീരെ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഒരു ചെറുവിരലെങ്കിലും അനക്കുന്നത് നല്ലതാണ്. അഭിനന്ദനങ്ങള്‍...